കുവൈത്തില്‍ 61 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 213 പേര്‍ക്കു കൂടി കോവിഡ്

corona in kuwait

കുവൈത്തസിറ്റി: കുവൈത്തില്‍ 61 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 213 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 206 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ നാലു ദിവസത്തിനിടെ 514 പേര്‍ക്കാണ് രോഗം സുഖപ്പെട്ടത്.

ഒരു ഇന്ത്യക്കാരനും ഒരു സ്വദേശിയും കൂടി ഇന്ന് മരിച്ചു. ഇതോടെ മരണം 22 ആയി. 3288 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡസ്ഥിരീകരിച്ചത്. 1012 പേര്‍ രോഗമുക്തരായി. 2254 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തിലുള്ള 64 പേര്‍ 30 പേരുടെ നില ഗുരുതരമാണ്.

In Kuwait, 213 people, including 61 Indians, have been confirmed with corona virus.