Friday, July 30, 2021
Home News International ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയില്‍ ഫലസ്​തീന്​ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ

ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയില്‍ ഫലസ്​തീന്​ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീന്പിന്തുണയുമായി ഇന്ത്യ. ഇരു വിഭാഗങ്ങളും സംഘർഷം അവസാനിപ്പിക്കണമെന്നും നിരവധിപേരുടെ ജീവൻ അപകടത്തിലാണെന്നും ഉചിതമായ തിരുമാനഗേൽ എത്രയും വേഗം കൈക്കൊള്ളണമെന്നും യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.എസ്​. തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.

‘ഇരു വിഭാഗങ്ങളും ആത്​മ നിയന്ത്രണം പാലിച്ച്‌​ ആക്രമണത്തില്‍നിന്ന്​ വിട്ടുനില്‍ക്കണം. ജറൂസലമിലും പരിസരങ്ങളിലും തത്​സ്​ഥിതി തുടരണം. ദ്വിരാഷ്​ട്ര പരിഹാരത്തിന്​ ഇന്ത്യ പ്രതിബദ്ധമാണ്​”- അദ്ദേഹം പറഞ്ഞു. ഗസ്സയില്‍നിന്ന്​ റോക്കറ്റാക്രമണവും ഇസ്രായേലി ആക്രമണവും അവസാനിപ്പിക്കണമെന്നും ഇവ കടുത്ത ദുരിതമാണ്​ വിതക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര സമൂഹം പ്രശ്​ന പരിഹാരത്തിന്​ നടത്തുന്ന ശ്രമങ്ങള്‍ക്ക്​ ഇന്ത്യ പിന്തുണ അറിയിച്ചു. ‘പുതിയ സംഘര്‍ഷം ഇസ്രായേലിനും ഫലസ്​തീനുമിടയില്‍ അടിയന്തരമായി ചര്‍ച്ച പുനരാംഭിക്കണമെന്ന ആവശ്യം അടിവരയിടുന്നു. നേരിട്ട്​, അര്‍ഥപൂര്‍ണമായ ചര്‍ച്ചയില്ലാത്തത്​ പരസ്​പര വിശ്വാസം നഷ്​ടപ്പെടുത്തുകയാണ്​. ഭാവിയിലും സംഘട്ടനങ്ങ​ള്‍ക്കേ ഇത്​ വഴിവെക്കൂ”- തിരുമൂര്‍ത്തി പറഞ്ഞു.  ഗസ്സയില്‍ ഒരാഴ്ചയായി തുടരുന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 200ഓളം പേരാണ് കൊല്ലപ്പെട്ടത്. 58 കുട്ടികളും 34 സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.

Most Popular