പുതിയ തന്ത്രങ്ങളുമായി ഇന്ത്യ; ഓസ്ട്രേലിയക്ക് തിരിച്ചടി

bumrah shami

സിഡ്നി: ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പുതിയ തന്ത്രങ്ങളുമായി ടീം ഇന്ത്യ. ഏകദിന, ട്വന്റി 20 പരമമ്പരയില്‍ മുഹമ്മദ് ഷമിയെയും ജസ്പ്രീത് ബുമ്രയെയും ഇന്ത്യ ഒരുമിച്ച് കളിപ്പിക്കില്ല. ടീം ഇന്ത്യയുടെ സ്ട്രൈക്ക് ബൗളര്‍മാരാണ് ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും. ഇതുകൊണ്ടുതന്നെ ഇരുവരും നിര്‍ണായകമായ ടെസ്റ്റ് പരമ്ബരയില്‍ കളിക്കേണ്ടത് അത്യാവശ്യം

നിലവില്‍ ബുമ്രയേയും ഷമിയേയും റൊട്ടേഷന്‍ രീതിയില്‍ കളിപ്പിക്കാനാണ് ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും ബൗളിംഗ് പരിശീലകന്‍ ഭരത് അരുണും തീരുമാനിച്ചിരിക്കുന്നത്. ഈമാസം 27നാണ് ഏകദിന പരമ്ബരയ്ക്ക് തുടക്കമാവും. ഇതിന് പിന്നാലെ മൂന്ന് ട്വന്റി 20യിലും ഇന്ത്യ കളിക്കും. അതേസമയം പരിക്കിന്റെ പിടിയിലായിരുന്ന ഇശാന്ത് ശര്‍മ്മയും വൃദ്ധിമാന്‍ സാഹയും പരിശീലനം തുടങ്ങി.

അതേസമയം ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ പിന്‍മാറി. കുടുംബ കാരണങ്ങളാല്‍ ടീമില്‍ നിന്ന് പിന്‍മാറുകയാണെന്ന് റിച്ചാര്‍ഡ്‌സണ്‍ ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിച്ചു. റിച്ചാര്‍ഡ്‌സണ് പകരം ആന്‍ഡ്രു ടൈയെ ടീമില്‍ ഉള്‍പ്പെടുത്തി.