Saturday, June 12, 2021
Home Gulf Qatar ഖത്തര്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ സാധ്യത വിശദീകരിച്ച് ഐബിപിസി

ഖത്തര്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ സാധ്യത വിശദീകരിച്ച് ഐബിപിസി

ദോഹ: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലുമായി ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷനല്‍സ് കൗണ്‍സില്‍(ഐബിപിസി) വെര്‍ച്വല്‍ നെറ്റ്‌വര്‍ക്കിങ് സെഷന്‍ സംഘടിപ്പിച്ചു. ഖത്തറും ഇന്ത്യയും തമ്മില്‍ വിവിധ മേഖലകളിലുള്ള വ്യാപാര സാധ്യതകള്‍ എടുത്തുകാട്ടുന്നതായിരുന്നു പരിപാടി. ഖത്തറിലെ വിവിധ മേഖലകളിലുള്ള ഇന്ത്യന്‍ പ്രൊഫഷനലുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഐബിപിസി ഖത്തര്‍ പ്രസിഡന്റ് അസിം അബ്ബാസ് ആമുഖപ്രഭാഷണം നടത്തി.

ടി ആന്‍ജലിന്‍ പ്രേമലത(ഖത്തര്‍ ഇന്ത്യന്‍ എംബസി), ഡോ. മുഹമ്മദ് അല്‍താഫ്(ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഡയറക്ടര്‍), വാശു മുല്‍ചന്ദാനി(അല്‍ മായ ഗ്രൂപ്പ് ജനറല്‍ മാനേജര്‍), ധന്‍പാല്‍ ആന്റണി(ലാര്‍സന്‍ ആന്റ് ട്യൂബ്രോ ഖത്തര്‍ കണ്‍ട്രി ഹെഡ്), സുബ്രതോ മുഖര്‍ജി(ഖത്തര്‍ ഡിസൈന്‍ കണ്‍സോര്‍ഷ്യം എക്‌സിക്യൂട്ടീവ് മാനേജര്‍), ദീപക് ഡേവിഡ്(ടെക് മഹീന്ദ്ര വൈസ് പ്രസിഡന്റ്), ഷഫീഖ് കബീര്‍(അസിം ടെക്‌നോളജീസ് സിഇഒ), ഷെജി വലിയകത്ത്(ക്രസ്റ്റൺ എസ്‌ വി പി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് മാനേജിങ് പാര്‍ട്ണര്‍), സുരേഷ് രാമാനുജന്‍(എമേഴ്‌സന്‍, റീജ്യനല്‍ ഡയറക്ടര്‍), റോണി പോള്‍(പെട്രോ-ക്യു സിഇഒ), ഡോ. മോഹന്‍ തോമസ്(തോമസ് ഹെല്‍ത്ത് സെന്റര്‍ ചെയര്‍മാന്‍), ഡോ. മുനീര്‍ അലി ഇബ്രാഹിം(നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍), ഹസന്‍ ചൊഗ്ലെ(ഡിപിഎസ്-എംഐഎസ് പ്രസിഡന്റ്), അബ്ദു റഹ്മാന്‍ ഇ പി(കെയര്‍ ആന്റ് ക്യൂര്‍ മാനേജിങ് ഡയറക്ടര്‍), ഹേമല്‍ സലോത്ത്(വിജയ് അറേബ്യ ഫയര്‍ ആന്റ് സെക്യൂരിറ്റി സിസ്റ്റംസ് ജനറല്‍ മാനേജര്‍), തുടങ്ങിയവര്‍ സംബന്ധിച്ചു.

ഐബിപിസിയുടെ സാന്നിധ്യം ഖത്തര്‍ ചേംബറിലും ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിലും കൂടുതലായി എത്തിക്കുന്നതിന് അംബാസഡര്‍ മുന്‍കൈയെടുക്കണമെന്ന് അസിം അബ്ബാസ് അഭ്യര്‍ഥിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ അതവരിപ്പിക്കുന്നതിന് ഐബിപിസി മുന്‍കൈയെടുക്കണമെന്ന് അംബാസഡര്‍ പറഞ്ഞു.

Most Popular