Sunday, June 13, 2021
Home Uncategorized അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും താല്‍ക്കാലിക വിരാമം; രോഹിത് ശര്‍മ ഓസീസ് പര്യടനത്തിനുളള ഇന്ത്യന്‍ ടീമിലേക്ക്?

അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും താല്‍ക്കാലിക വിരാമം; രോഹിത് ശര്‍മ ഓസീസ് പര്യടനത്തിനുളള ഇന്ത്യന്‍ ടീമിലേക്ക്?

ദുബൈ: വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിട. രാഹിത് ശര്‍മ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ വക്താവ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പരിക്കും ഫിറ്റ്‌നസില്ലായ്മയും ചൂണ്ടിക്കാണിച്ചായിരുന്നു സെലക്ഷന്‍ കമ്മിറ്റി രോഹിത്തിനെ ഒഴിവാക്കിയത്. എന്നാല്‍ താരം മുംബൈ ഇന്ത്യന്‍സിനോടൊപ്പം പരിശീലനം നടത്തുകയും സണ്‍റൈസേഴ്സിനെതിരായ മത്സരത്തില്‍ കളിക്കുകയും ചെയ്തു. മൂന്ന് മത്സരങ്ങളില്‍ പരിക്ക് കാരണം പുറത്തിരുന്ന ശേഷമായിരുന്നിത്.

രോഹിത് വീണ്ടും കളിച്ചതോടെ മുന്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ബിസിസിഐക്കെതിരെ രംഗത്തെത്തിയിരുന്നു. രോഹിത് ഫിറ്റാണെന്ന് തെളിയിച്ചെന്നും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ക്കണമെന്നും അഭിപ്രായമുണ്ടായി. ഇതിന് പിന്നാലെയാണ് താരത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിന് കൊണ്ടുപോകാന്‍ ഒരുങ്ങുന്നത്. ഐപിഎല്‍ ഫൈനലിനു ശേഷം 11നാണ് ദുബായില്‍ നിന്നും ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘം യാത്ര തിരിക്കുക.

ഈ സംഘത്തില്‍ രോഹിത്തും ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാവും. ഫിസിയോ നിതിന്‍ പട്ടേല്‍, ട്രെയ്‌നര്‍ നിക്ക് വെബ്ബ് എന്നിവര്‍ ിറ്റ്‌നസ് വീണ്ടെടുക്കാന്‍ രോഹിത്തിനെ സഹായിക്കും. നവംബര്‍ 27നാണ് പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് ആദ്യം. അതിന് മുമ്പ് പൂര്‍ണ ഫിറ്റായില്ലെങ്കില്‍ വിശ്രമം അനുവദിക്കും. പിന്നീട് നടക്കുന്ന ട്വന്റി ട്വന്റി മത്സരങ്ങളില്‍ കളിക്കാന്‍ അവസരമൊരുങ്ങും.

Most Popular