ദോഹ: ഖത്തറില്‍ നിന്ന് ഈയാഴ്ച്ച ഇന്ത്യയിലേക്ക് പറക്കുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവരുടെ പട്ടിക തയ്യാറായി. തിരഞ്ഞെടുക്കപ്പെട്ടവരെ ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ നേരിട്ട് വിവരമറിയിക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
വ്യാഴാഴ്ച്ച കൊച്ചിയിലേക്കും ഞായറാഴ്ച്ച തിരുവനന്തപുരത്തേക്കുമാണ് ഖത്തറില്‍ നിന്ന് നിലവില്‍ വിമാന സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 40,000ഓളം പേരില്‍ നിന്ന് ഗര്‍ഭിണികള്‍, അടിയന്തര ചികില്‍സ ആവശ്യമുള്ളവര്‍, ജോലി നഷ്ടപ്പെട്ടും മറ്റും ദുരിതത്തിലായ തൊഴിലാളികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന.
ടിക്കറ്റ് നിരക്ക്, ക്വാരന്റൈന്‍ മാനദണ്ഡങ്ങള്‍, യാത്ര ചെയ്യാന്‍ വേണ്ട ആരോഗ്യപരമായ കാര്യങ്ങള്‍ എന്നിവ തിരഞ്ഞെടുക്കപ്പെട്ട യാത്രക്കാരെ എംബസി അറിയിക്കും. എംബസി തിരഞ്ഞെടുത്തവര്‍ക്ക് മാത്രമേ വിമാന ടിക്കറ്റ് ഇഷ്യു ചെയ്യുകയുള്ളു.
യാത്രക്കാരുടെ മുന്‍ഗണന നീതിപൂര്‍വമായ രീതിയില്‍ മാത്രമേ ചെയ്യുകയുള്ളുവെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി അറിയിച്ചു. മുന്‍കൂര്‍ അപ്പോയിന്‍മെന്റ് ഇല്ലാതെ ആരും എംബസി സന്ദര്‍ശിക്കരുത്. സംശയങ്ങള്‍ക്ക് കോവിഡ് ഹെല്‍പ് ലൈന്‍ നമ്പറുകളിലോ(55667569, 55647502 ), covid19do[email protected] എന്ന ഇമെയിലിലോ എംബസിയെ ബന്ധപ്പെടാവുന്നതാണ്.
Indian Embassy in Qatar informed its nationals in the country that the Government of India has decided to operate two special flights from Doha to India.