Thursday, September 23, 2021
Home Gulf Saudi Arabia ഔദില്‍ ജനഗണമന പാടി അറബ് സംഗീതജ്ഞന്‍; ഇതര രാജ്യക്കാര്‍ക്കിടയിലും തരംഗമായി ഇന്ത്യന്‍ ദേശീയ ഗാനം

ഔദില്‍ ജനഗണമന പാടി അറബ് സംഗീതജ്ഞന്‍; ഇതര രാജ്യക്കാര്‍ക്കിടയിലും തരംഗമായി ഇന്ത്യന്‍ ദേശീയ ഗാനം

റിയാദ്: പൗരാണിക പേര്‍ഷ്യന്‍ സംഗീത ഉപകരണത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച് അറബ് കലാകാരന്‍ മുഹമ്മദ് ശാംമൗത്. ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ലുലു ഹൈപ്പറാണ് വേറിട്ട സംഗീതാവിഷ്‌കാരത്തിന് അവസരം ഒരുക്കിയത്.

Indian National anthem by Arabic Oudh player Muhammed Shammout

Posted by Lulu Hypermarket Jubail on Friday, August 14, 2020

 

ഔദ് എന്ന സംഗീത ഉപകരണത്തില്‍ മുഹമ്മദ് ശാംമൗത് വായിച്ച ഇന്ത്യന്‍ ദേശീയ ഗാനം ഇന്ത്യക്കാരില്‍ മാത്രമല്ല ഇതര രാജ്യക്കാരിലും തരംഗമായി മാറി. അറബ് സംഗീത ലോകത്ത് 3500 വര്‍ഷത്തിലേറെയുള്ള ചരിത്രമാണ് പേര്‍ഷ്യന്‍ സംഗീത ഉപകരണമായ അല്‍ ഔദിനുളളത്. ഈജിപ്തില്‍ ഫറോവ കാലഘട്ടത്തില്‍ ബാര്‍ബത് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. അറബികളാണ് അല്‍ ഔദ് എന്ന് നാമകരണം ചെയ്തത്.

ആഗോള സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്തുകൊണ്ടാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഈ മാസം 18 വരെ സൗദിയിലെ ഹൈപ്പറുകളില്‍ ഇന്ത്യന്‍ ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്.

Most Popular