ദോഹയില്‍ നിന്നു കൊല്‍ക്കത്തയിലേക്ക് മാര്‍ച്ച് 1 മുതല്‍ ഇന്‍ഡിഗോ വിമാനം

indego saudi kerala

ദോഹ: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ദോഹയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 1 മുതലാണ് സര്‍വീസ് ആരംഭിക്കുക.

കൊല്‍ക്കത്തയില്‍ നിന്ന് രാവിലെ 9.05ന് പുറപ്പെടുന്ന വിമാനം 5 മണിക്കൂര്‍ 50 മിനിറ്റിന് ശേഷം ഉച്ചയ്ക്ക് 12.25ന് ദോഹയിലെത്തും. ദോഹയില്‍ നിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന വിമാനം രാത്രി 8.35ന് കൊല്‍ക്കത്തയില്‍ ലാന്റ് ചെയ്യും. ഈ സര്‍വീസിനുള്ള ടിക്കറ്റ് ബുക്കിങ് ഇന്‍ഡിഗോ വെബ്‌സൈറ്റില്‍ ആരംഭിച്ചു.

ദോഹയില്‍ നിന്ന് ഏഴ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇന്‍ഡിഗോയുടെ 10 വിമാനങ്ങളാണ് പറക്കുന്നത്. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവയ്ക്കു പുറമേ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങി ഏഴ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇന്‍ഡിഗോ ഇപ്പോള്‍ ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.

Content Highlights: IndiGo adds new Indian destination from Doha