അബൂദബി: എട്ടാമത് അന്താരാഷ്ട്ര യോഗദിനാഘോഷത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് സൗജന്യ യാത്രാസൗകര്യവുമായി അബൂദബി ഇന്ത്യൻ എംബസി. ചൊവ്വാഴ്ച വൈകീട്ട് ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് യോഗ ദിനാഘോഷം നടക്കുന്നത്.
അബൂദബി സിറ്റി മുനിസിപ്പാലിറ്റി, ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ (സലാം സ്ട്രീറ്റ്) ഗേറ്റ് 12 എന്നിവിടങ്ങളിൽ നിന്ന് സൗജന്യ ബസ് സർവിസ് ലഭ്യമാവും . വൈകീട്ട് അഞ്ചു മുതൽ ആറരവരെയാണ് ബസ്. രജിസ്റ്റർ ചെയ്തവർ നിശ്ചിത സമയത്ത് വാഹനത്തിനു സമീപമെത്തണം. ആദ്യം വരുന്നവർ ആദ്യം എന്ന ക്രമത്തിലാവും സർവിസ് നടത്തുക.
അൽഹോസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരെയേ പങ്കെടുപ്പിക്കൂ. സ്റ്റേഡിയത്തിൽ എത്തുന്നതോടെ രജിസ്ട്രേഷൻ ഡെസ്കിൽനിന്ന് ഇവർക്ക് യോഗ ടീഷർട്ട് നൽകും. ഗ്രൗണ്ടിൽ യോഗ മാറ്റിനൊപ്പം കുടിവെള്ളവും എനർജി ഡ്രിങ്കും വെച്ചിട്ടുണ്ടാവും.
രാത്രി 8.40 മുതലാണ് മടക്കയാത്ര തുടങ്ങുക.