Monday, December 5, 2022
HomeGulfലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതൻ യൂസുഫ് അൽ ഖറദാവി അന്തരിച്ചു

ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതൻ യൂസുഫ് അൽ ഖറദാവി അന്തരിച്ചു

ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതൻ ശൈഖ് യൂസുഫ് അൽ ഖറദാവി ദോഹയിൽ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. ഇന്റർനാഷണൽ യൂണിയൻ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു.

1926ൽ ഈജിപ്തിലെ ത്വൻതയ്ക്കു സമീപം സ്വഫ്ത് തുറാബിൽ ജനിച്ച അൽ ഖറദാവി, ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ, മുസ്ലിം ബ്രദർഹുഡുമായുള്ള അദ്ദേഹത്തിന്റെ അംഗത്വത്തെ തുടർന്ന് ഈജിപ്തിൽ നിരവധി തവണ അറസ്റ്റിന് വിധേയനായിരുന്നു . ഇതേതുടർന്ന് 1961 മുതൽ ഖറദാവി ഖത്തറിൽ അഭയം തേടുകയായിരുന്നു.

ഖത്തറിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ദോഹയിലെ റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്‌പെക്ടറായും 1973 ൽ മതകാര്യ മേധാവിയായും സേവനമനുഷ്ഠിച്ചു.

120 ലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അൽ ഖറദാവി വാർധക്യസഹജമായ അസുഖങ്ങൾക്കിടയിലും അവസാനകാലം വരെയും വൈജ്ഞാനിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

Most Popular