Wednesday, June 23, 2021
Home News International ഇസ്രായേല്‍ ബോംബ് വര്‍ഷത്തില്‍ ഇന്ന് മാത്രം കൊല്ലപ്പെട്ടത് 26 പേര്‍; 50 പേര്‍ക്ക് പരിക്ക്

ഇസ്രായേല്‍ ബോംബ് വര്‍ഷത്തില്‍ ഇന്ന് മാത്രം കൊല്ലപ്പെട്ടത് 26 പേര്‍; 50 പേര്‍ക്ക് പരിക്ക്

ഗസാ സിറ്റി: ഗസയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും തുടരുന്ന ബോംബ് വര്‍ഷത്തില്‍ ഇന്ന് മാത്രം കൊല്ലപ്പെട്ടത് 26 ഫലസ്തീന്‍ കാര്‍. 50ഓളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ രണ്ട് താമസ കെട്ടിടങ്ങളും തകര്‍ന്നു. ഹമാസ് മേധാവി യഹ്യ അല്‍ സിന്‍വാറിന്റെ വീടും ആക്രമണത്തിനിരയായി.

അതേസമയം, ഫലസ്തീന്‍ പോരാളി സംഘടനകള്‍ നടത്തിയ തിരിച്ചടി തെല്‍ അവീവില്‍ ഭീതി സൃഷ്ടിച്ചു. റോക്കറ്റാക്രമണത്തിന്റെ വരവറയിച്ചുള്ള സൈറന്‍ മുഴക്കത്തില്‍ ജനങ്ങള്‍ ബോംബ് ഷെല്‍ട്ടറുകളില്‍ ഒളിക്കാന്‍ പരക്കം പാഞ്ഞു.

ഗസയില്‍ മരണം 170 ആയി
തിങ്കളാഴ്ച്ച ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയില്‍ ഇതിനകം 41 കുട്ടികള്‍ ഉള്‍പ്പെടെ 170 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1000ലേറെ പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 13 ഫലസ്തീന്‍കാരും കൊല്ലപ്പെട്ടു. അതേസയമം, ഹമാസും ഇസ്ലാമിക ജിഹാദും നടത്തിയ തിരിച്ചടിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അറിയിച്ചു.

യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ഇന്ന്
ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി സാഹചര്യത്തില്‍ യുഎന്‍ രക്ഷാ സമിതി ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂനിയനും വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് യുഎന്‍ രക്ഷാ സമിതി അടിയന്തരമായി ഇടപെടണമെന്ന് ചൈന ആവശ്യപ്പെട്ടു. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം യുഎന്‍ വിഷയത്തില്‍ ഇടപെടാന്‍ മടിക്കുകയാണെന്ന് ചൈന ആരോപിച്ചു.
ALSO WATCH

Most Popular