Monday, May 10, 2021
Home Uncategorized ഓസ്‌കാര്‍ അന്തിമ പട്ടികയില്‍ നിന്ന് 'ജല്ലിക്കട്ട്' പുറത്ത്

ഓസ്‌കാര്‍ അന്തിമ പട്ടികയില്‍ നിന്ന് ‘ജല്ലിക്കട്ട്’ പുറത്ത്

ഇത്തവണത്തെ ഓസ്‌കാര്‍ മത്സരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ജല്ലിക്കട്ട് അന്തിമ പട്ടികയില്‍ നിന്ന് പുറത്തായെന്നാണ് പുതിയ വാര്‍ത്ത. ഇതോടെ ഇന്ത്യയില്‍ നിന്ന് ഓസ്‌കാറിനുള്ള വിദേശ ഭാഷാ ചിത്രത്തിന്റെ വിഭാഗത്തില്‍ മത്സരിക്കാനുള്ള ചിത്രം ഇല്ലാതായി. വിദേശ ഭാഷ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നതിന് 15 സിനിമകളുടെ അന്തിമ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം ഇന്ത്യന്‍ ചലച്ചിത്രകാരിയായ കരിസ്മ ദേവ് ദുബെയുടെ ബിട്ടു എന്ന ഹ്രസ്വ ചിത്രം ഓസ്‌കര്‍ മത്സരിക്കാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. മികച്ച ലൈവ് ആക്ഷന്‍ ഹ്രസ്വ ചിത്ര വിവാഗത്തിലേക്ക് 10 സിനിമകളാണ് അന്തിമ പട്ടികയില്‍ തെരഞ്ഞെടുത്തത്. ഇതിലാണ് ബിട്ടുവും തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം 15ന് ആണ് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിക്കും.

Most Popular