Monday, April 19, 2021
Home News International ട്രംപിന്റെ നയങ്ങള്‍ പൊളിച്ചെഴുതാന്‍ ബൈഡന്‍; ഉടന്‍ മാറ്റം വരുത്തേണ്ട നയങ്ങളുടെ പട്ടിക തയ്യാറാക്കി

ട്രംപിന്റെ നയങ്ങള്‍ പൊളിച്ചെഴുതാന്‍ ബൈഡന്‍; ഉടന്‍ മാറ്റം വരുത്തേണ്ട നയങ്ങളുടെ പട്ടിക തയ്യാറാക്കി

വാഷിംങ്ടണ്‍: അമേരിക്കയില്‍  ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ സമഗ്രമായി പൊളിച്ചെഴുതാന്‍ നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍ തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടന്‍ ബൈഡന്‍ റദ്ദാക്കും.

മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കും. പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറിയ നടപടിയും തിരുത്തും. ട്രംപിന്റെ കാലത്ത് ഏറെ വഷളായ ഉദ്യോഗസ്ഥ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. അഞ്ചു ലക്ഷം ഇന്ത്യക്കാര്‍ക്ക് എങ്കിലും ഗുണമുണ്ടാകുന്ന തരത്തില്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്താനും ആലോചനയുണ്ട്.

ഈ വിഷയങ്ങളില്‍ എല്ലാം പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തിരുത്തല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാനാണ് തീരുമാനം. ജനുവരി ഇരുപതിന് അധികാരമേറ്റയുടന്‍ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക ബൈഡന്‍ ഇതിനകം തയാറാക്കിക്കഴിഞ്ഞു

Most Popular