Friday, September 17, 2021
Home Uncategorized ഫലമറിയും മുന്‍പെ വാഗ്ധാനങ്ങളുമായി ബൈഡന്‍

ഫലമറിയും മുന്‍പെ വാഗ്ധാനങ്ങളുമായി ബൈഡന്‍

വാഷിങ്ടന്‍: തെരഞ്ഞെടുപ്പില്‍ വിജയിച്ചു വൈറ്റ് ഹൗസില്‍ എത്തിയാല്‍ കോവിഡ്-19 എന്ന മഹാമാരിയെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ബൈഡന്‍. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുകൂലമായി വരുന്നുവെന്ന് അറിഞ്ഞതോടെയാണ് ബൈഡന്‍ തന്റെ നിലപാടു വ്യക്തമാക്കി രംഗത്തെത്തിയത്.

മാസ്‌ക്ക് ധരിക്കുന്നതിന് നിര്‍ബന്ധിക്കുമെന്നും, സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ബൈഡന്‍ പറഞ്ഞു.വലിയ സ്റ്റിമുലസ് ചെക്കുകള്‍ നല്‍കിയും, പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയും കൂടുതലാളുകളെ വീട്ടില്‍ തന്നെ ഇരുത്തുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാകും. അധികാരമേറ്റെടുത്തശേഷം കൊവിഡ് 19-നെതിരെയുള്ള വാക്സിനേഷന്‍ വിതരണവും വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Most Popular