Tuesday, November 30, 2021
HomeUncategorizedകാബൂള്‍ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക

കാബൂള്‍ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക

കാബൂൾ: കാബൂള്‍ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക .എംബസ്സി ജീവനക്കാരെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാനാണ് നടപടി.യു. എസ് പൗരന്‍മാര്‍ക്ക് പുറമെ പ്രത്യേക വിസയുള്ള അഫ്ഗാനികളെയും ഒഴിപ്പിച്ച്‌ രാജ്യത്തെത്തിക്കുമെന്ന് അമേരിക്ക പറഞ്ഞു.

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെയ്പ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട് . സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളത്തുനിന്നുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Most Popular