Sunday, November 27, 2022
HomeUncategorizedകെ.ഇ.എ കമ്യൂണിറ്റി എക്സലന്‍സ് അവാര്‍ഡ് ബഹ്റൈന്‍ എക്സ്ചേഞ്ച് കമ്ബനി സി.ഇ.ഒ മാത്യൂസ് വര്‍ഗീസിന്

കെ.ഇ.എ കമ്യൂണിറ്റി എക്സലന്‍സ് അവാര്‍ഡ് ബഹ്റൈന്‍ എക്സ്ചേഞ്ച് കമ്ബനി സി.ഇ.ഒ മാത്യൂസ് വര്‍ഗീസിന്

കുവൈത്ത് സിറ്റി: കാസര്‍കോട് പ്രവാസികളുടെ കൂട്ടായ്മയുടെ (കെ.ഇ.എ) കമ്യൂണിറ്റി എക്സലന്‍സി അവാര്‍ഡ് ബഹ്റൈന്‍ എക്സ്ചേഞ്ച് കമ്ബനി (ബി.ഇ.സി) സി.ഇ.ഒ മാത്യൂസ് വര്‍ഗീസിന്. സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

പത്തനംതിട്ട സ്വദേശിയായ മാത്യൂസ് 1997ലാണ് കുവൈത്തിലെത്തിയത്. ബഹ്റൈന്‍ എക്‌സ്‌ചേഞ്ച് ചീഫ് അക്കൗണ്ടന്റായിട്ടായിരുന്നു നിയമനം.
2003ല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആന്‍ഡ് ഫിനാന്‍സ് കണ്‍ട്രോളറായി. 2012ല്‍ ഹെഡ് ഓഫ് ഓപറേഷന്‍ എന്ന അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിന്റെ ചുമതലയേറ്റെടുത്തു.

2014ല്‍ ജനറല്‍ മാനേജര്‍, 2022ല്‍ കമ്ബനിയുടെ സി.ഇ.ഒ പദവിയിലെത്തി. ബഹ്റൈന്‍ എക്സ്ചേഞ്ച് എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയിലും സ്ഥാപനത്തെ പ്രവാസികളുടെ ഇടയില്‍ ജനകീയമാക്കിയതിലും മാത്യൂസിന്റെ പങ്ക് വലുതാണ്. കുവൈത്തിലെ കലാസാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യമാണ്. ഭാര്യ ബിന്ദുവും മൂന്നു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.

Most Popular