Wednesday, June 23, 2021
Home Uncategorized കേളി റൗദ ഏരിയ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു

കേളി റൗദ ഏരിയ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ റമദാന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റൗദ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റ് വിതരണം ആരംഭിച്ചു. കോവിഡ് മഹാമാരിക്കാലത്ത് തൊഴിലും ശമ്പളവും ഇല്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കും, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ പ്രവാസികള്‍ക്ക് വേണ്ടിയാണ് കേളി ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്നത്.

റൗദ ഏരിയയിലെ കച്ചവട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ മുന്നൂറ്റിയമ്പതിലധികം കിറ്റുകള്‍ ഇതുവരെ വിതരണം. തുടര്‍ന്നുള്ള ദിവസങ്ങളിലും കൂടുതല്‍ കിറ്റുകള്‍ വിതരണം നടത്തുന്നുണ്ട്. കേളി റൗദ ഏരിയ ഇഫ്താര്‍ സംഘാടക സമിതി ചെയര്‍മാന്‍ പി. പി സലിം, കണ്‍വീനര്‍ ഷാജി കെ.കെ, ട്രഷറര്‍ സതീഷ്‌കുമാര്‍, മറ്റ് ഏരിയാകമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.

Most Popular