Sunday, October 24, 2021
HomeNewsKeralaവോട്ടെണ്ണല്‍ തുടങ്ങി; ആദ്യസൂചനകള്‍ ഇടതിന് അനുകൂലം

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യസൂചനകള്‍ ഇടതിന് അനുകൂലം

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. വോട്ടിങ് യന്ത്രത്തിലും ചില മണ്ഡലങ്ങളിലെ വിവരങ്ങള്‍ വരുമ്പോള്‍ എല്‍ഡിഎഫാണ് മുന്നില്‍. ആദ്യ സൂചനകള്‍ ട്രെന്‍ഡായി കണക്കിലെടുത്താല്‍ സര്‍വേ ഫലങ്ങള്‍ പോലെ ഒരു തുടര്‍ ഭരണ സാധ്യതയാണ് കാണുന്നത്. രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎക്കും ലീഡുണ്ട്.

സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളുമാണ് എണ്ണുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകളാണ് ഉപയോഗിക്കുന്നത്.

ശനിയാഴ്ച വരെ തിരികെ ലഭിച്ച തപാല്‍ ബാലറ്റുകള്‍ 4,56,771 ആണ്. ഇന്ന് രാവിലെവരെ വോട്ടുരേഖപ്പെടുത്തിയ തപാല്‍ബാലറ്റുകള്‍ വരണാധികാരിക്ക് നല്‍കാമെന്നാണ് ചട്ടം. ഒരു ഇ.വി.എം. എണ്ണാന്‍ സാധാരണനിലയില്‍ പത്തുമുതല്‍ 15 മിനിറ്റും ഒരുതപാല്‍വോട്ടിന് 40 സെക്കന്‍ഡുമാണ് വേണ്ടത്.

 

Most Popular