Wednesday, April 21, 2021
Home Gulf Saudi Arabia പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്താനുള്ള കേരളസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കേളി

പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്താനുള്ള കേരളസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കേളി

റിയാദ്: വിദേശത്തുനിന്ന് വരുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താനുള്ള കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേളി കലാസാംസ്‌കാരിക വേദി. വിദേശത്ത് നിന്നും വരുന്ന പ്രവാസികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ നിബന്ധന പ്രകാരം വിദേശത്ത് നിന്നും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തില്‍ എത്തിയ ഉടനെ കോവിഡ് ഇല്ല എന്ന് സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റും ചെയ്തിരിക്കണം. ഇതിനൊക്കെ പ്രവാസികള്‍ സ്വന്തം കയ്യില്‍ നിന്നും തുക മുടക്കേണ്ടുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. വിവിധ വിമാനത്താവളങ്ങളില്‍ തോന്നിയത് പോലുള്ള തുകയാണ് ഇത്തരം പരിശോധനകള്‍ക്ക് ഈടാക്കാന്‍ തുടങ്ങിയിരിക്കുന്നത്. തുച്ഛ വരുമാനക്കാരായ പ്രവാസികളെയും കുടുംബമായി വരുന്ന പ്രവാസികളേയുമാണ് ഇത് വലിയ തോതില്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്താനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം വിദേശങ്ങളില്‍ നിന്നും വരുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

കേരളസര്‍ക്കാരിന്റെ പ്രവാസികളെ സഹായിക്കുന്ന ഇത്തരം തീരുമാനം സ്വാഗതം ചെയ്യുന്നതോടൊപ്പം യാത്രക്ക് മുന്‍പ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും കേളി സെക്രട്ടറിയറ്റ് ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

Most Popular