Wednesday, July 28, 2021
Home Gulf Saudi Arabia ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുകയായിരുന്ന കാസര്‍കോഡ് സ്വദേശി മരിച്ചു

ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുകയായിരുന്ന കാസര്‍കോഡ് സ്വദേശി മരിച്ചു

റിയാദ്: ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന കാസര്‍കോട് ചെമ്മനാട് സ്വദേശി കടവത്ത് മാഹിന്‍ (55) ജിദ്ദയില്‍ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അ്ന്ത്യം. ഒരാഴ്ചയിലേറെയായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

20 വര്‍ഷത്തിലേറെയായി ജിദ്ദയില്‍ വിവിധ ജോലികള്‍ ചെയ്തുവരികയായിരുന്ന ഇദ്ദേഹം ഫൈനല്‍ എക്സിറ്റില്‍ നാടണയാന്‍ വിമാന ടിക്കറ്റ് വരെ എടുത്ത് തയ്യാറെടുക്കുന്നതിനിടെയാണ് അസുഖം ബാധിച്ചത്. ചെമ്മനാട് ജിദ്ദ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവവുമായിരുന്നു.

ഭാര്യ: ഖദീജാബി, മക്കള്‍: മുഹമ്മദ് മശ്ഹൂദ്, ആയിശത് ഫയാസ, ഫാതിമത് മഹ്ജബി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബാബ് മക്ക മഖ്ബറയില്‍ ഖബറടക്കി.

Most Popular