Wednesday, May 12, 2021
Home Uncategorized പ്ലേ ഓഫ് കാണാതെ പഞ്ചാബ് പുറത്ത്

പ്ലേ ഓഫ് കാണാതെ പഞ്ചാബ് പുറത്ത്

അബുദാബി: ഐപിഎല്ലില്‍ എട്ടാം തോല്‍വിയോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് പുറത്ത്. ചെന്നൈ സൂപ്പര്‍ കിംങ്‌സ് ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത മങ്ങിയത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പഞ്ചാബിന് ജയം അനിവാര്യമായിരുന്നു. അവസാന മത്സരത്തില്‍ ജയിച്ചെങ്കിലും ചെന്നൈയും പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. 62 റണ്‍സെടുത്ത ദീപക്ക് ഹൂഡയാണ് പഞ്ചാബിന്റെ ടോപ് സ്‌ക്കോറര്‍.
154 റണ്‍സെന്ന വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ചെന്നെ 18.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പുറത്താകാതെ 62 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്ക് വാദാണ് ചെന്നെയുടെ വിജയശില്‍പ്പി. 48 റണ്‍സെടുത്ത ഡ്യൂപ്ലസിസും 30 റണ്‍സെടുത്ത അംബാട്ടി റായിഡുവും ചെന്നൈ നിരയില്‍ തിളങ്ങി

Most Popular