Sunday, July 3, 2022
HomeUncategorizedറുവൈസ് ഏരിയ കെ എം സി സി യുടെ മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

റുവൈസ് ഏരിയ കെ എം സി സി യുടെ മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

റുവൈസ് ഏരിയ കെ എം സി സി പ്രവർത്തക കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. റുവൈസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് അശ്റഫിൻ്റെ ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ചു.

മഹാരഥന്മാരായ നേതാക്കൾ നമുക്ക് കാണിച്ചു തന്ന മാതൃക നാം കാത്തു സൂക്ഷിക്കണമെന്നും കേരള മുസ്ലിംകളുടെ വളർച്ചക്ക് മുസ്ലിം ലീഗ് നൽകിയ സംഭാവനകൾ ആർക്കും തള്ളിക്കളയാൻ കഴിയില്ലെന്നും കെ എം സി സി ചെയ്യുന്ന എണ്ണമറ്റ നല്ല കാര്യങ്ങൾ പ്രവാസ ലോകത്തെ എല്ലാവരേയും അറിയിക്കാൻ നാം ബാധ്യസ്ഥരാണെന്നും പ്രതികരണ ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കണമെന്ന ഖാഇദെമില്ലത്തിൻ്റെ വാക്കുകൾ നാം ഉൾക്കൊള്ളണമെന്നും ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പറഞ്ഞു.

കെ എം സി സി യിൽ അംഗമാവുക , പ്രവാസത്തിൻ്റെ നന്മയാവുക എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചു വരുന്ന കെ എം സി സി യുടെ പുതിയ വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിനിൻ്റെ റുവൈസ് ഏരിയ തല സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയുടെ സന്ദേശം പ്രവാസ ലോകത്തെ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ പറഞ്ഞു.

മലപ്പുറം ജില്ലാ കെ എം സി സി വൈസ് പ്രസിഡൻ്റ് ഇല്യാസ് കല്ലിങ്ങൽ , സുൽഫിക്കർ ഒതായി , മുസ്തഫ ആനക്കയം , മുഹ്ളാർ തങ്ങൾ ,സലിം കരിപ്പോൾ ,മുഹമ്മദലി പന്താരങ്ങാടി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

കഴിഞ്ഞ റമദാനിൽ സമാഹരിച്ച സി എച്ച് സെൻ്ററിൻ്റേയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റേയും കവറുകൾ ചടങ്ങിൽ വെച്ച് സെൻട്രൽ കമ്മിറ്റി നേതാക്കൾ ഏറ്റുവാങ്ങി. അതോടൊപ്പം തന്നെ അവശതയനുഭവിക്കുന്ന സഹപ്രവർത്തകനുള്ള ധനസഹായവും കൈമാറി.

പ്രസിഡൻ്റ് മുഹ്ളാർതങ്ങളുടെ അദ്ധ്യക്ഷതയിനടന്ന പരിവാടിയിൽ വൈസ് പ്രസിഡൻ്റ് മുസ്തഫ ചെമ്പൻ സ്വാഗതവും സെക്രട്ടറി ഫിറോസ് നന്ദിയും പറഞ്ഞു.

Most Popular