
കോട്ടയം: വാഹനാപകടത്തില്‍ മരിച്ച ചലച്ചിത്ര താരം കൊല്ലം സുധിയുടെ സംസ്കാര ശുശ്രൂഷകള്‍ ഇന്ന്.
രാവിലെ പത്ത് മുതല്‍ കോട്ടയം പൊങ്ങന്താനം എംഡി യുപി സ്കൂള്‍, വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയം എന്നിവടങ്ങളില്‍ സുധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം രണ്ടിന് റീഫോര്‍വേഡ് പള്ളിയുടെ തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയില്‍ നടക്കും.
കൊല്ലം ചായക്കടമുക്ക് സ്വദേശിയായ സുധി കഴിഞ്ഞ ആറ് വര്‍ഷമായി ഭാര്യ രേണുവിന്‍റെ സ്വദേശമായ വാകത്താനത്താണ് താമസിച്ചിരുന്നത്.