News Flash
X
കോഴന്‍ചേരി സൈന്റ് തോമസ് കോളേജ് ആലുംനി അസോസിയേഷന്‍ന്റെ ക്രിസ്മസ്-പുതുവര്‍ഷ കുടുംബ സംഗമം

കോഴന്‍ചേരി സൈന്റ് തോമസ് കോളേജ് ആലുംനി അസോസിയേഷന്‍ന്റെ ക്രിസ്മസ്-പുതുവര്‍ഷ കുടുംബ സംഗമം

personSJ access_timeMonday January 11, 2021
HIGHLIGHTS
അസോസിയേഷന്‍ അംഗകളുടെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ കുടുംബ സംഗമത്തിന് മാറ്റ് നല്കി.

ദോഹ: കോഴന്‍ചേരി സൈന്റ് തോമസ് കോളേജ് ആലുംനി അസോസിയേഷന്‍ന്റെ നേതൃത്തത്തില്‍ ക്രിസ്മസ്-പുതുവര്‍ഷ കുടുംബ സംഗമം നടത്തി. വൈസ് പ്രസിഡന്റ് ശ്രീ. ബെന്നി ജോര്‍ജിന്റെ അധ്യഷതയില്‍ നടന്‍ മീറ്റിംഗില്‍, റെവ്. ഷിബു എബ്രഹാം ജോണ്‍, മുഖ്യ് സന്ദേശം നല്കി, ഐ.സീ.സീ. പ്രസിഡന്റ്, എ. പി. മണികണ്ടന്‍, വര്‍ഗീസ് കുരുവിള, കുരുവിള ജോര്‍ജ്, ജോണ്‍ ഡാനിയേല്‍, സാജന്‍ തോമസ്, ജെട്‌സി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഫിലിപ്പ് മാത്യു സ്വാഗതവും, ബിജോ തോമസ് നന്ദിയും പറഞ്ഞു.

42 വര്‍ഷത്തെ ഖത്തറിലെ എന്‍.സീ.ആര്‍. കമ്പനിയിലെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന, അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ബാബു അബ്രഹാമിനും, കുടുംബത്തിനും, അസോസിയേഷന്റെ യാത്രയപ്പ് നല്കി. അസോസിയേഷന്‍ അംഗകളുടെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ കുടുംബ സംഗമത്തിന് മാറ്റ് നല്കി. ആഷ് ലി. ഐറിന്‍, ദ്യിവിയ എന്നിവര്‍ പരിപാടികള്‍ക്ക് നേത്രുതം നല്കി.

SHARE :
folder_openTags
content_copyCategory