Sunday, July 3, 2022
HomeUncategorizedകെ പി എൽ സീസൺ 4; ലിമാക്സ് റൈഡഴ്സ് ചാമ്പ്യൻമാർ

കെ പി എൽ സീസൺ 4; ലിമാക്സ് റൈഡഴ്സ് ചാമ്പ്യൻമാർ

ദോഹ : ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഖത്തർ കാസറഗോഡ് ക്രിക്കറ്റ്‌ പ്രീമിയർ ലീഗ്- 2022 സീസൺ 4ൽ ലിമാക്സ് റൈഡഴ്സ് ചാമ്പ്യൻമാരായി. റണ്ണേഴ്സ് അപ്പ്‌ ആയ കെ എസ് ഡി ഇലവനുമായുള്ള ഫൈനൽ മത്സരം ആവേശകരമായിരുന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഇർഷാദ് ലിമാക്സിനെയും മികച്ച ബൗളറായി കാസിം ചൂരി, മികച്ച വിക്കറ്റ് കീപ്പർ സിദ്ദിഖ് ചിന്നു, മികച്ച ഫീൽഡർ അഫ്രാസ് ബി ഡി ക്കെ, ഏറ്റവും നല്ല ക്യാചിനുള്ള പുരസ്‌കാരം നൗഫൽ തെരുവത്തും നേടി.

സമ്മാന ദാന ചടങ്ങിൽ സമദ് ലിമാക്സ്, ശരീഫ് ലിമാക്സ്, ഔഫ് തളങ്കര, ഫൈസൽ ഫില്ലി, ആദം കുഞ്ഞി തളങ്കര, അലി ചെരൂർ, ഷാനിഫ് പൈക്ക, അൻവർ കാഞ്ഞങ്ങാട്, ഷാഫി ചെമ്പരിക്ക, ബഷീർ കെ എഫ് സി, ശിഹാബ് ബായിക്കര സഈദ് ലിമാക്സ് നാസർ മഞ്ചേശ്വരം. ഫയാസ് കുഞ്ചത്തൂർ, റഫ്‌നാസ് അജീനടുക്ക. ഹാരിസ്ചൂരി എന്നിവർ സംബന്ധിച്ചു. മൊയ്‌ദീൻ ചെർക്കള നന്ദി പറഞ്ഞു.

Most Popular