കുവൈത്തില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ക്യാബിനറ്റ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനമെടുത്തത്.
അറഫ ദിനം മുതല്‍ ജൂലൈ രണ്ടു വരെയായിരിക്കും അവധി. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കും. അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജൂലൈ മൂന്നിന് പുനരാരംഭിക്കും.