കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മേഖലയില്‍ കൂടുതല്‍ അവസരങ്ങൾ. ആരോഗ്യമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ അവസരങ്ങൾക്ക് സാധ്യത തെളിയുന്നത്.
പുതിയ മെഡിക്കല്‍ കേന്ദ്രങ്ങള്‍, ആശുപത്രി എന്നിവിടങ്ങളിലെ ജോലിക്കായി വിവിധ രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവരുമായി കരാറിലേര്‍പ്പെട്ടതായി കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന സംഘം എത്തും. കൂടുതൽ റിക്രൂട്ടിങ് നടപടികളും പിന്നാലെയുണ്ടാകും.
ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും നഴ്സുമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘവുമായും കരാര്‍ അന്തിമമാക്കാനുള്ള പ്രക്രിയയിലാണ് ആരോഗ്യ മന്ത്രാലയം.