Saturday, June 19, 2021
Home Uncategorized കുവൈത്തിൽ ഈദുൽ ഫിത്തറിന് ശേഷം വാക്‌സിൻ എടുത്തവർക്ക് പ്രത്യേക ഇളവുകൾ നൽകിയേക്കുമെന്ന് റിപ്പോര്‍ട്ട്

കുവൈത്തിൽ ഈദുൽ ഫിത്തറിന് ശേഷം വാക്‌സിൻ എടുത്തവർക്ക് പ്രത്യേക ഇളവുകൾ നൽകിയേക്കുമെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: രാജ്യത്ത് ഈദുല്‍ ഫിത്തറിന് ശേഷം വാക്സിന്‍ എടുത്തവര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കിയേക്കുമെന്ന് കുവൈത്ത് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഇത്തരത്തില്‍ നല്‍കേണ്ട ഇളവുകള്‍ ഈദിന് ശേഷമാണ് നിര്‍ണയിക്കുകയെന്ന് വാര്‍ത്തയില്‍ പറയുന്നു. കൂടാതെ വിദേശത്തേക്കുള്ള യാത്രയും തിരിച്ചെത്തലുമടക്കം വാക്‌സിന്‍ എടുത്തവര്‍ക്കായി പരിമിതപ്പെടുത്താനാണ് ആലോചന. ഔദ്യോഗിക സേവനങ്ങള്‍ പൂര്‍ത്തിയാക്കല്‍, താമസ രേഖ പുതുക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാളുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവയിലെ പ്രവേശനത്തിലും വാക്സിന്‍ എടുത്തവര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കാനാണ് അധികൃതരുടെ ആലോചന.

അതേസമയം ഈദിന് ശേഷം രാജ്യത്ത് നിലവിലുള്ള ഭാഗിക കര്‍ഫ്യൂ പൂര്‍ണ്ണമായും പിന്‍വലിക്കാനും ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍ ആ സമയം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതാണ്. എന്നാല്‍ വാക്സിന്‍ എടുത്ത ജീവനക്കാരെ മാത്രമായിരിക്കും ജോലി ചെയ്യാന്‍ അനുവദിക്കുക.

Most Popular