ഖത്തറിലെ 23 ലേബർ റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടി

ദോഹ: ഖത്തറിലെ 23 ലേബർ റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടി. ലേബര്‍ റിക്രൂട്ട്മെന്റിന് ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും ലംഘിച്ചതിനും ഉപഭോക്തൃ പരാതികളോട് പ്രതികരിക്കാത്തതുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

അല്‍ നാസര്‍ റിക്രൂട്ട്മെന്റ് ഏജന്‍സി, അല്‍-ഷുയൂഖ് മാന്‍പവര്‍, അല്‍-മീര്‍ മാന്‍പവര്‍, ഫ്രണ്ട്‌സ് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, ഓണ്‍ പോയിന്റ് റിക്രൂട്ട്മെന്റ് സൊല്യൂഷന്‍, യൂറോടെക് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, റീജന്‍സി മാന്‍പവര്‍ റിക്രൂട്ട്മെന്റ്, ടോപ്പ് യുണീക്ക് മാന്‍പവര്‍, അല്‍ വാദ് മാന്‍പവര്‍ റിക്രൂട്ട്മെന്റ് , അല്‍ ഷെരീഫ് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, അല്‍ ബരാക ടു മാന്‍പവര്‍ റിക്രൂട്ട്മെന്റ്, ഏഷ്യന്‍ ഗള്‍ഫ് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, വൈറ്റ് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, ദനാ ദോഹ മാന്‍പവര്‍ റിക്രൂട്ട്മെന്റ്, അല്‍ നൗഫ് റിക്രൂട്ട്മെന്റ്, റോയല്‍ മാന്‍പവര്‍ റിക്രൂട്ട്മെന്റ്, അല്‍ വജ്ബ മാന്‍പവര്‍ റിക്രൂട്ട്മെന്റ്, പ്രോഗ്രസീവ് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, പ്രോഗ്രസീവ് കമ്പനി മാന്‍പവര്‍ റിക്രൂട്ട്മെന്റ് , ഇറാം മാന്‍പവര്‍ റിക്രൂട്ട്മെന്റ്, അല്‍ സഫ്സഫ് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, അല്‍ വാബ് മാന്‍പവര്‍ റിക്രൂട്ട്മെന്റ് എന്നിവയാണ് അടച്ച റിക്രൂട്ട്മെന്റ് ഏജന്‍സികള്‍.

തൊഴിലുടമകളുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിന് റിക്രൂട്ട്മെന്റ് ഓഫീസുകളിലെ തുടര്‍ച്ചയായ തുടര്‍നടപടികളുടെയും നിയന്ത്രണത്തിന്റെയും ഭാഗമായാണ് ഈ നീക്കം.