Thursday, December 8, 2022
HomeGulfലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ച മുതൽ

ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ച മുതൽ

ദോഹ: ഫിഫ ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ച മുതൽ.  ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ടിക്കറ്റുകൾ FIFA.com/tickets-ൽ വാങ്ങാം. ലഭ്യതയ്ക്ക് വിധേയമായിരിക്കും ടിക്കറ്റ് വിൽപന. ഈ വിൽപ്പന ഘട്ടം ടൂർണമെന്റിന്റെ അവസാനം വരെ തുടരും.

ഡിമാൻഡ് ഉയർന്നതും പ്രാരംഭ ഇൻവെന്ററി വേഗത്തിൽവിറ്റ് തീരുമെന്നാണ് പ്രതീക്ഷ, അതുകൊണ്ടുതന്നെ ആരാധകർ സ്ഥിരമായി FIFA.com/tickets പരിശോധിക്കണം.

വ്യക്തിഗത ടിക്കറ്റുകള്‍ നാല് വിഭാഗങ്ങളില്‍ ലഭ്യമാണ്. ഇതില്‍ കാറ്റഗറി 4 ടിക്കറ്റുകള്‍ ഖത്തറിലെ താമസക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നതാണ്. ആരാധകര്‍ക്ക് ഒരു മത്സരത്തിന് പരമാവധി ആറ് ടിക്കറ്റുകളും ടൂര്‍ണമെന്റിലുടനീളം 60 ടിക്കറ്റുകളും വാങ്ങാവുന്നതാണ്. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഓപ്‌ഷനുകൾ ഓൺലൈനായി ബ്രൗസ് ചെയ്യാനും സാധിക്കും. വിസ കാർഡ് ഉപയോഗിച്ച് ആണ് ടിക്കറ്റിനുള്ള പണമടക്കേണ്ടത്. കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായുള്ള വില്‍പനയില്‍ 24.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

Most Popular