Tuesday, June 15, 2021
Home Uncategorized ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി

ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി

ലീഡർ കെ. കരുണാകരൻ ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഖത്തർ ഇൻകാസ് സെൻട്രൽ കമ്മറ്റി അനുസ്മരണ സമ്മേളനവും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. നുഐജയിലെ  ഒലീവ്  ഇന്റർനാഷണൽ സ്‌കൂളിൽ വെച്ചു  കോവിഡ്  മാനദണ്ഡം പാലിച്ചു കൊണ്ട് നടന്ന ചടങ്ങ്  ഐ.സി.സി പ്രസിഡണ്ട് സ്ഥാനാർത്ഥി ജൂട്ടാസ് പോൾ ഉദ്ഘാടനം ചെയ്തു. ഒ .ഐ. സി .സി ഗ്ലോബൽ  മെമ്പർ  മുഹമ്മദലി പൊന്നാനി  അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ രാഷ്ടീയത്തിൽ പകരം വെക്കാനില്ലാത്ത നേതാവായിരുന്നു കെ.കരുണാകരനെന്നും  അദ്ദേഹത്തിന്റെ അഭാവം  ഇന്ത്യൻ  രാഷ്രീയത്തിൽ  ഇന്നും മുഴച്ചു നിൽക്കുന്നുവെന്നും  അദ്ദേഹം പറഞ്ഞു.
ഇൻകാസ് സെൻട്രൽ കമ്മറ്റി  പ്രസിഡന്റ്  സമീർ ഏറാമല അധ്യക്ഷം വഹിച്ച ചടങ്ങിൽ ജന : സെക്രട്ടറി മനോജ് കൂടൽ  സ്വാഗതം പറഞ്ഞു. ഇൻകാസ് വൈസ്  പ്രസിഡന്റ്  ഡേവിസ് ഇടശ്ശേരി,  ജന: സെക്രട്ടറി സിറാജ് പാലൂർ, ബഷീർ തുവാരിക്കൽ ,ജില്ലാ നേതാക്കളായ അഷ്‌റഫ് വടകര , ബോബൻ എറണാകുളം , മജീദ് പാലക്കാട്, ബെനിറ്റ് ഇടുക്കി, ഷിബു കല്ലറ  എന്നിവർ ലീഡറെ അനുസ്മരിച്ചു സംസാരിച്ചു. ചടങ്ങിൽ വെച്ചു  സുഗതകുമാരി , മോത്തിലാൽ വോറ  എന്നിവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു . ഇൻകാസ്  ജോയിൻറ് ട്രഷറർ  നൗഷാദ് ടി.കെ നന്ദി പ്രകാശിപ്പിച്ചു.

Most Popular