Monday, April 19, 2021
Home News National ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും പ്രമുഖ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങുന്നു

ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും പ്രമുഖ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ചാര്‍ജ് ഈടാക്കും. രാജ്യത്തെ പ്രമുഖ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, സെന്‍ട്രല്‍ എന്നിവ ഇതിനുളള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിമാസം മൂന്ന് തവണ അക്കൗണ്ടില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കുകയും നിക്ഷേപിക്കുകയും ചെയ്യാം. എന്നാല്‍ അതിന് ശേഷം പണം പിന്‍വലിക്കുമ്പോള്‍ 150 രൂപ ചാര്‍ജായി ഈടാക്കണം. നിക്ഷേപത്തിനായി 40 രൂപ ഈടാക്കാനാണ് പദ്ധതി. എന്നാല്‍ ബാങ്ക് ഓഫ് ബറോഡ നവംബറില്‍ തന്നെ പ്രത്യേക നിരക്ക് ഈടാക്കി തുടങ്ങുമെന്നാണ് സൂചന.

അതേസമയം കറന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും പണം പിന്‍വലിക്കുന്നതിനും ചാര്‍ജ് ബാധകമാണ്. അതോടൊപ്പം ഓവര്‍ ഡ്രാഫ്റ്റിനും പ്രത്യേക ചാര്‍ജ് നല്‍കേണ്ടി വരുമെന്നാണ് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

Most Popular