Wednesday, June 23, 2021
Home Uncategorized വെളിച്ചം മൂന്ന് പ്രഖ്യാപന സമ്മേളനം ഇന്ന്

വെളിച്ചം മൂന്ന് പ്രഖ്യാപന സമ്മേളനം ഇന്ന്

വെളിച്ചം വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പഠന പദ്ധതിയുടെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ഇറങ്ങുന്ന വെളിച്ചം മൂന്നിന്റെ പ്രഖ്യാപന സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12:45മുതല്‍ zoom ലൈവില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അസീം ടെക്നോളജി സ്ഥാപകനും സി ഇ ഒ യുമായ ഷഫീഖ് കബീര്‍ നിര്‍വ്വഹിക്കുന്ന വെളിച്ചം മൂന്നിന്റെ പ്രഖ്യാപന സമ്മേളനത്തില്‍ പ്രസിദ്ധ വാഗ്മി ഉനൈസ് പാപ്പിനിശ്ശേരി, വെളിച്ചം ചെയര്‍മാന്‍ ഡോ:അബ്ദുല്‍ അഹദ് മദനി തുടങ്ങി ഖത്തറില്‍ നിന്നും കേരളത്തില്‍ നിനുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ഖുര്‍ആനിനെ കൂടുതല്‍ അര്‍ത്ഥവത്തായ രീതിയില്‍ മനസ്സിലാക്കുവാന്‍ ഈമാന്‍, നബിചരിതം, സ്വാഹബാ ചരിത്രം, തജ്വീദ് നിയമങ്ങള്‍, കര്‍മ്മ ശാസ്ത്രാ പഠനം തുടങ്ങി നിരവധി പാഠ്യപദ്ധതികള്‍ കോര്‍ത്തിണക്കിയാണ് വെളിച്ചം മൂന്ന് ഇറങ്ങുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Most Popular