Friday, June 25, 2021
Home Gulf UAE കോവിഡ് നിയന്ത്രണം; ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു

കോവിഡ് നിയന്ത്രണം; ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു

ദോഹ: കര്‍ശനമായ കോവിഡ് നിയന്ത്രണം ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കാനുള്ള കാത്തിരിപ്പിന് നീളംകൂട്ടുന്നു. ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള വെയ്റ്റിങ് ലിസ്റ്റില്‍ നിരവധി പേരാണ് ഉള്ളതെന്ന് ഗള്‍ഫ്‌ഡ്രൈവിങ് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അല്‍ സൈന്‍ ഇബ്‌റാഹിം പറഞ്ഞു. പ്രധാനമായും ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുകള്‍ക്കു വേണ്ടിയാണ് നീണ്ട കാത്തിരിപ്പ് വേണ്ടി വരുന്നത്.

ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകളുടെ എണ്ണം കുറവാണെന്നതും പല സ്‌കൂളുകളിലും കപ്പാസിറ്റി കുറവാണെന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നതായി പ്രാദേശിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു.

കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ നിലവില്‍ ഡ്രൈവിങ് സ്‌കൂള്‍ ശേഷിയുടെ 50 ശതമാനം പേര്‍ക്ക് മാത്രമാണ് പരിശീലനം നേടാനാവുക. കോവിഡ് വരുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്കു പോലും പഠനം ആരംഭിക്കാനായിട്ടില്ലെന്ന് അല്‍ സൈന്‍ ഇബ്‌റാഹിം പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ അടച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാംഘട്ടത്തില്‍ ആഗസ്ത് മാസത്തിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ തുറന്നത്.
Longer wait for those wanting to get behind the wheel in Doha

Most Popular