‘ചാര്‍ലി’യുടെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി

Maara trailer released

2015ല്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ ഒരുക്കിയ ചിത്രമായിരുന്നു ചാര്‍ലി. നായകസങ്കല്‍പ്പങ്ങളില്‍ പുതിയ ശൈലി പരീക്ഷിച്ച ചിത്രമായ ‘ചാര്‍ലി’യുടെ തമിഴ് റീമേക്ക് ട്രെയിലര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നു. മാധവന്‍ നായകനാകുന്ന ‘മാരാ’ എന്ന ചിത്രം കല്‍ക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപ് കുമാറാണ് സംവിധാനം ചെയ്യുന്നത്.

charlie

ശ്രദ്ധ ശ്രീനാഥും ശിവദയുമാണ് നായികമാരായെത്തുന്നത്. പാര്‍വതിയുടെ റോളില്‍ ‘മാരാ’യില്‍ ശ്രദ്ധ എത്തും. അപര്‍ണ്ണ ഗോപിനാഥിന്റെ റോളില്‍ ശിവദയാണ് ‘മാര’യില്‍. കല്‍പനയുടെ കഥാപാത്രമായി അഭിരാമിയാണ് എത്തുക. മാല പാര്‍വതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘ചാര്‍ലി’യുടെ മറാഠി റീമേക്ക് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തിരുന്നു.