ദോഹ: മലർവാടി ബാലസംഘം റയാൻ സോൺ എട്ട് വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി കര കൗശല ശിൽപ്പശാല സംഘടിപ്പിച്ചു.
സി.ഐ.സി. റയ്യാൻ സെന്ററിൽ വെച്ച് നടന്ന നിരവധി കുട്ടികൾ പങ്കെടുത്ത ശില്പശാലക്ക് സിജി ഖത്തർ പ്രതിനിധി തഹാറ നേതൃത്വം നൽകി.
ഹാഫിസ് ലബ്ബയുടെ ഖുർആൻ പാരായണത്തോടെ
ആരംഭിച്ച പരിപാടിയിൽ മലർവാടി റയ്യാൻ സോണൽ ആക്റ്റിംഗ് കോർഡിനേറ്റർ ഷിറിൻ ഷബീർ സ്വാഗതവും, വുമൺ ഇന്ത്യ റയ്യാൻ സോണൽ ആക്റ്റിംഗ് പ്രസിഡന്റ് ഹഫ്സത്ത് ആമുഖ പ്രഭാഷണവും നടത്തി. വുമൺ ഇന്ത്യ റയ്യാൻ ആക്റ്റിംഗ് സെക്രട്ടറി ശഫ്ന അബ്ദുൽ വാഹദ് നന്ദി പ്രകാശിപ്പിച്ചു.