Thursday, May 19, 2022
HomeUncategorizedമലയാളം മിഷൻ ഖത്തർ പ്രവേശനോത്സവം സംഘടിപ്പിച്ചു

മലയാളം മിഷൻ ഖത്തർ പ്രവേശനോത്സവം സംഘടിപ്പിച്ചു

മലയാളം മിഷൻ ഖത്തർ പുതിയ കുട്ടികളെ ചേർക്കുന്നതിന്റെ ഭാഗമായി പ്രവേശനോത്സവം സംഘടിപ്പിച്ചു. മലയാളം മിഷൻ ഖത്തർ പ്രസിഡൻറ് മധു അഭിമന്യു വിൻറെ അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവം, മലയാളം മിഷൻ ഡയറക്ടർ ശ്രീ മുരുകൾ കാട്ടാക്കട ഉൽഘാടനം
ചെയ്തു. ഖത്തറിൽ മലയാളം മിഷൻ പ്രവർത്തനത്തിന് തുടക്കം കുറിച്ച മലയാളം മിഷൻ ഖത്തർ കോർഡിനേറ്ററും കേരളീയം പ്രസിഡന്റും ആയ ദുർഗ്ഗാദാസ് മലയാളം മിഷൻ ഖത്തറിലെ പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു.

മലയാളം മിഷൻ ഖത്തർ പ്രധാന അദ്ധ്യാപിക സുനിത ടീച്ചർ സ്വാഗതപ്രസംഗം പറഞ്ഞ ചടങ്ങിൽ പ്രശസ്തകവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ, മുൻ ഐസിസി പ്രസിഡന്റ് മണികണ്ഠൻ, കേരളീയം ഖത്തർ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ, സിന്ധുസന്തോഷ് ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. മലയാളം മിഷൻ ഖത്തർ സെക്രട്ടറി സന്ധ്യ, അൽഖോർ മേഖല കോർഡിനേറ്റർ, അദ്ധ്യാപിക ലിസ എന്നിവരുടെ അവതാരമികവിൽ പ്രവേശനോത്സവം വളരെ ഹൃദ്യമായ ഒന്നായി. മലയാളം മിഷൻ കുട്ടികളും രക്ഷകർത്താക്കളും പങ്കെടുത്ത ചടങ്ങിൽ മലയാളം മിഷൻ കുട്ടികൾ വിവിധ തരത്തിലുള്ള കലാരൂപങ്ങൾ അവതരിപ്പിച്ചു. ജിഷ ടീച്ചർ നന്ദി രേഖപ്പെടുത്തി. കേരള സർക്കാർ സൗജന്യമായി നടത്തുന്ന ഭാഷ പഠന പദ്ധതി കേരളീയം ഖത്തർ ആണ് ഖത്തറിൽ കോർഡിനേറ്റ് ചെയ്യുന്നത്.

Most Popular