കോട്ടക്കല്‍: ലണ്ടനിലെ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് 2020ല്‍ നടത്തിയ മെംബര്‍ ഓഫ് റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് പാര്‍ട്ട്-1 പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായി മലയാളി ഡോക്ടര്‍ ഫസല്‍ റഹ്മാന്‍. ലോകത്ത് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് ഡോക്ടര്‍ ഇന്ത്യക്ക് അഭിമാനമായത്. നേഹ ഹോസ്പിറ്റല്‍ ആന്‍ഡ് ഗുഡ്‌വില്‍ ഐ.വി.എഫിന്റെ ഡയറക്ടര്‍ ഡോ. അബ്ദുല്‍ റഹ്മാന്റെയും ഡോ. മുംതാസ് റഹ്മാന്റെയും മകനായ ഫസല്‍ റഹ്മാന്‍
സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ബംഗളൂരുവില്‍ ഓര്‍ത്തോപീഡിക് സര്‍ജനാണ്. രാജീവ് ഗാന്ധി യൂനിവേഴ്‌സിറ്റി 2019ല്‍ നടത്തിയ എം.എസ് ഓര്‍ത്തോപീഡിക്‌സ് പരീക്ഷയില്‍ ഗോള്‍ഡ് മെഡലോടുകൂടി ഒന്നാം സ്ഥാനം നേടിയിരുന്നു.