ഒമാനില്‍ മലയാളി കൊല്ലപ്പെട്ടു; പാകിസ്താന്‍ സ്വദേശി കസ്റ്റഡിയില്‍

murder

മസ്‌കത്ത്: ഒമാനിലെ ബുറൈമിയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി(35)യാണ് കൊല്ലപ്പെട്ടത്. തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രാജേഷിനോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന പാകിസ്താന്‍ സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തതായാണു സൂചന. മൃതദേഹം ബുറൈമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. റോയല്‍ ഒമാന്‍ പോലിസ് അന്വേഷണം ആരംഭിച്ചു.