മലയാളി കായിക അധ്യാപകൻ റിയാദിൽ അന്തരിച്ചു

റിയാദ്: മലയാളി കായിക അധ്യാപകൻ റിയാദിൽ അന്തരിച്ചു. യാര രാജ്യാന്തര സ്‌കൂള്‍ അധ്യാപകൻ കുന്നംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകന്‍ പ്രജി ശിവദാസ് (38) ആണ് മരിച്ചത്.

10 വര്‍ഷമായി റിയാദില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. നാലുദിവസം മുൻപാണ് ഭാര്യയും മകനും നാട്ടില്‍ നിന്നെത്തിയത്. റിയാദിലെ കായിക മേഖലയില്‍ സജീവമായിരുന്ന ഇദ്ദേഹം മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു. കേരള സംസ്ഥാന തലത്തിലുള്ള ടൂർണമെന്റുകളിൽ ടീം അംഗമായിരുന്നു. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാസ്കറ്റ്ബോൾ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.