ഹൃദയാഘാതം: പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി

ദോഹ: പാലക്കാട് ജില്ലയിൽ കാഞ്ഞിരംപാറയിലെ കാപ്പിൽ മുഹമ്മദ് ഇഫ്സാനാണ് മരിച്ചത്. 24 വയസായിരുന്നു. വർഷമായി ഖത്തറിലായിരുന്ന ഇഫ്സാൻ അടുത്ത് തന്നെ നാട്ടിൽ പോകാനിരിക്കവേയാണ് മരണം. കാപ്പിൽ ഇസ്ഹാഖിൻ്റെയും (ജിദ്ദ) വെമ്മുളളി സാറയുടെയും (എടയാറ്റൂർ) ഏക മകനാണ്. റുഖ്സാന, ഫാത്തിമ സന എന്നിവർ സഹോദരിമാരാണ്. ഖത്തർ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കും.