Friday, June 18, 2021
Home Gulf Qatar ഖത്തറില്‍ മാളുകള്‍ തിങ്കളാഴ്ച്ച മുതല്‍ തുറക്കും; നിബന്ധനകള്‍ ഇങ്ങനെ

ഖത്തറില്‍ മാളുകള്‍ തിങ്കളാഴ്ച്ച മുതല്‍ തുറക്കും; നിബന്ധനകള്‍ ഇങ്ങനെ

ദോഹ: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഖത്തറില്‍ മാളുകളും ഷോപ്പിങ് സെന്ററുകളും തിങ്കളാഴ്ച്ച മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 8 മുതല്‍ രാത്രി 8വരെയായിരിക്കും പ്രവര്‍ത്തി സമയമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ അടച്ചിടും.

ഉപാധികളോട് കൂടിയായിരിക്കും ഇവയുടെ പ്രവര്‍ത്തനമെന്ന്് മന്ത്രാലയം അറിയിച്ചു.

1. പ്രവേശനത്തിന് ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധം
2. പ്രവേശനത്തിന് നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. മാളില്‍ തുടരുന്ന സമയം മുഴുവന്‍ മാസ്‌ക്ക് നീക്കാന്‍ പാടില്ല
3. 12 വയസ്സിനും 60 വയസ്സിനും ഇടയില്‍ ഉള്ളവര്‍ക്കു മാത്രം പ്രവേശനം
4. പ്രവേശന കവാടത്തില്‍ ശരീര താപനില പരിശോധിക്കും. 38 ഡിഗ്രിയില്‍ കൂടുതല്‍ ഉള്ളവരെ കടത്തിവിടില്ല
3. 50 ശതമാനം പാര്‍ക്കിങ് സ്ഥലം മാത്രമേ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കൂ
4. ടാക്‌സികള്‍ കാത്തുനില്‍ക്കാന്‍ അനുവദിക്കില്ല
5. പ്രവേശന കവാടത്തില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല

6. ഷോപ്പിങ് സെന്ററുകളില്‍ 300 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഷോപ്പുകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളു. ഹോം ഡെലിവറി സേവനം നല്‍കുന്ന റസ്‌റ്റോറന്റുകളും മധുരപലഹാര കടകളും പ്രവര്‍ത്തനം തുടരാം
7. ഗെയിമിങ് സെന്ററുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, സ്‌കേറ്റ്‌ബോര്‍ഡ് അരീനകള്‍, പ്രാര്‍ഥനാ ഹാളുകള്‍, സിനിമാ ഹാളുകള്‍ എന്നിവ അടച്ചിടും
8. മാളുകളിലും ഷോപ്പിങ് സെന്ററുകളിലും കലാ, സാംസ്‌കാരിക, വിനോദ പരിപാടികള്‍ അനുവദിക്കില്ല
9. മാളിന്റെ മൊത്തം ശേഷിയില്‍ 30 ശതമാനം മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടുള്ളു.
10. മാള്‍ കവാടത്തില്‍ പുകവലി അനുവദിക്കില്ല. ആഷ്ട്രേകള്‍ മുഴുവന്‍ നീക്കം ചെയ്യണം
11. സ്‌റ്റോറിന്റെ ശേഷിക്ക് അനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഒമ്പതു ചതുരശ്ര മീറ്ററില്‍ ഒരാള്‍ എന്നതാണ് ഇതിന്റെ തോത്.
12. ഔട്ട്‌ലെറ്റ് മുഴുവനായി തുടര്‍ച്ചയായി അണുനശീകരണം നടത്തിക്കൊണ്ടിരിക്കണം

നാലുഘട്ടങ്ങളിലായാണ് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത്. അതിന്റെ ആദ്യ ഘട്ടമാണ് തിങ്കളാഴ്ച്ച ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 500ഓളം മസ്ജിദുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

Malls to run from 8 am to 8 pm during weekdays: MoCI

Most Popular