Friday, May 27, 2022
HomeUncategorizedമാൻപവർ റിക്രൂട്ട്മെന്റ് സെൻറർ പ്രവർത്തനം ആരംഭിച്ചു

മാൻപവർ റിക്രൂട്ട്മെന്റ് സെൻറർ പ്രവർത്തനം ആരംഭിച്ചു

ഖത്തറിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗ്രൂപ്പ് ടെൺ (Group 10) ഉം ഇന്ത്യയിലും മസ്കറ്റിലും വേരുകളുള്ള ഗൾഫ് ഷീൽഡ് കമ്പനിയും കൈകോർത്ത് ഖത്തറിൽ വിവിധ മേഖലകളിലേക്കുള്ള മാൻപവർ റിക്രൂട്ട്മെൻറ് സെൻറർ ഇന്നു മുതൽ പ്രവർത്തനം ആരംഭിച്ചു.

ഉദ്ഘാടന ചടങ്ങിൽ ഏഷ്യൻ അറബ് ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ സാല അൽ ഡബാഗ് മുഖ്യാതിഥിയായിരുന്നു , ഇന്ത്യൻ എംബസിയിലെ കൊമേഴ്സ്യൽ സെക്രട്ടറി ശ്രീമതി അഞ്ജലീന പ്രേമലത ചടങ്ങിൽ ഗസ്റ്റ് ഓഫ് ഹോണർ ആയിരുന്നു, Group10 ചെയർമാൻ മുഹമ്മദ് ബക്കീത് അൽ മാറി , എം ഡി . അബ്ദുൾ റഹിമാൻ കരിഞ്ചോല ,ഗൾഫ് ഷീൽഡ് മാനേജിംഗ് ഡയറക്ടർ ,മുഹമ്മദ് മുസ്തഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ വ്യവസായികൾ കൂടുതൽ മേഖലകളിൽ ഖത്തറിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അഞ്ജലീന പ്രേമലത പറഞ്ഞു ചേമ്പർ ഓഫ് കോമേഴ്സ് ചെയർമാൻ സാദ് അൽ ഡബാഗും ആശംസകൾ നേർന്നു.

ചടങ്ങിൽ ഐ സി സി പ്രസിഡണ്ട് ബാബു രാജ് , കെ ബി എഫ് മുൻ പ്രസിഡണ്ട് K.R ജയരാജ് , സാബിത്ത് സഹീർ , ഷെജിവലിയകത്ത് ,
കെ കെ ഉസ്മാൻ ,അബ്ദുള്ള തെരുവത്ത് , മണികണ്ഠൻ, അബ്ദുൾ കരീം , ആഷിക്ക് കരീം, വി വി ഹംസ … തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Most Popular