Tuesday, June 22, 2021
Home News International വിഷാദം മുതല്‍ വിത്ഡ്രോവല്‍ സിന്‍ഡ്രം വരെ; മറഡോണയുടെ മരണകാരണം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

വിഷാദം മുതല്‍ വിത്ഡ്രോവല്‍ സിന്‍ഡ്രം വരെ; മറഡോണയുടെ മരണകാരണം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ബ്യൂണസ് അയേഴ്‌സ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തിന്റെ ദുഖത്തില്‍ നിന്നും ഇനിയും ആരാധകര്‍ മുക്തി നേടിയിട്ടില്ല. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം സാധാരണ ജീവിതത്തിലേക്കു സുഖം പ്രാപിച്ചു വരുന്നതിനിടെയായിരുന്നു വിടവാങ്ങല്‍.

മരണകാരണം ഹൃദയാഘാതമാണെങ്കിലും അതിലേക്കു നയിച്ച കാരണങ്ങളില്‍ ലഹരി ഉപയോഗം മുതല്‍ വിഷാദരോഗം വരെയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടുകയും, ഭക്ഷണം കഴിക്കാന്‍ മടി കാണിച്ചതിനെ തുടര്‍ന്നാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍ജലീകരണവും പോഷകക്കുറവും മൂലമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പിന്നീട്, തലച്ചോറിലെ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യവാനായിരുന്നെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്യുവിനൊപ്പമുള്ള മറഡോണയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലഹരിയില്‍ നിന്നുള്ള പിന്‍വാങ്ങല്‍ ലക്ഷണങ്ങളെന്ന വിത്ഡ്രോവല്‍ സിന്‍ഡ്രം അലട്ടിയതിനാല്‍ ചികിത്സ തേടിയ ശേഷം നവംബര്‍ 12-ന് ആശുപത്രി വിട്ടിരുന്നു. ശ്വാസകോശത്തിലെ നീര്‍ക്കെട്ടു കാരണമുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Most Popular