‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ മാര്‍ച്ച് 26ന് തിയേറ്ററുകളിലേക്ക്

marakkar-arabikadalinte-simham

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച് 26ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന അവകാശവാദമന്നയിച്ചാണ് സിനിമ പ്രഖ്യാപിച്ചത്. 100 കോടി രൂപ ബജറ്റിലാണ് നിര്‍മാണമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടത്തിയത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കോവിഡ് വ്യാപനത്തിന് മുമ്പ് ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തീയറ്ററുകള്‍ അടക്കുകയുംചിത്രത്തിന്റെ റിലീസ് നീട്ടുകയുമായിരുന്നു. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, മധു, അര്‍ജുന്‍ സര്‍ജ, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.