ആഫ്രിക്കയില്‍ ഭീതിപടര്‍ത്തി ‘മാര്‍ബര്‍ഗ് വൈറസ്. ഗിനിയയിലാണ് മാര്‍ബര്‍ഗ് വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഗിനിയയില്‍ എബോളയുടെ രണ്ടാം വരവിന് അന്ത്യമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ട് മാസംപിന്നിടുന്നതിന് മുമ്ബാണ് മാര്‍ബര്‍ഗ് വൈറസിന്‍റെ വരവ്.
വവ്വാലില്‍ നിന്നാണു മനുഷ്യരിലേക്ക് രോഗം പകരുന്നത്. മനുഷ്യരിലെത്തിയാല്‍ രക്തം, മറ്റു ശരീര ദ്രവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടര്‍ന്നു പിടിക്കും.1967ല്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തില്‍ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ് ഈ പേര് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം തുടങ്ങിയ എബോള ബാധയില്‍ 12 ജീവനുകളാണ് നഷ്ടമായത്. സിയറലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള വനപ്രദേശത്താണ് മാര്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നടത്തിയ പരിശോധനയില്‍ എബോള നെഗറ്റീവായെങ്കിലും മാര്‍ബര്‍ഗ് പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേര്‍ നിരീക്ഷണത്തിലാണ്.