ദോഹ: മിഡില്‍ ഈസ്റ്റ് പ്രചാരണ യുദ്ധത്തിന്റെ ഭാഗമായി അമേരിക്കന്‍ വലതുപക്ഷ മാധ്യമങ്ങളില്‍ വ്യാജന്മാരുടെ കോളങ്ങള്‍. യുഎഇയെ പുകഴ്ത്തുകയും ഖത്തര്‍, തുര്‍ക്കി, ഇറാന് എന്നിവയ്ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ലേഖനങ്ങള്‍ പലതും എഴുതുന്നത് വ്യജന്മാരാണെന്ന് കണ്ടെത്തിയത് ഡെയ്ലി ബീസ്റ്റ് മാധ്യമം നടത്തിയ അന്വേഷണമാണ്.
റഫേല്‍ ബദാനി എന്ന പേരില്‍ എഴുതുന്നയാള്‍ അത്തരത്തില്‍പ്പെട്ട വ്യാജന്മാരില് ഒരാളാണ്. ന്യൂസ് മാക്സ് എന്ന പ്രസിദ്ധീകരണത്തില്‍ ഇയാള്‍ എഴുതിയ കോളം ഇറാഖ് ഇറാന്റെ സ്വാധീനത്തില്‍ നിന്ന് മോചനം നേടണമെന്ന് ഉപദേശിക്കുന്നതാണ്. അതേ സമയം, ദുബായിയെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നു. വാഷിങ്ടണ്‍ എക്സാമിനര്‍, റിയല്‍ ക്ലിയര്‍ മാര്‍ക്കറ്റസ്, അമേരിക്കന്‍ തിങ്കര്‍, ദി നാഷനല്‍ ഇന്ററസ്റ്റ് എന്നിവയിലെല്ലാം ഇയാള്‍ ഖത്തറിന്റെ താല്പര്യങ്ങളെ ഹനിക്കുന്ന രീതിയില്‍ കോളമെഴുതാറുണ്ട്. എന്നാല്‍, റഫേല്‍ ബദാനി എന്ന ഒരാള്‍ ഇല്ലെന്ന് ഡെയ്ലി ബീസ്റ്റ് വ്യക്തമാക്കി.
സാന്‍ഡിയാഗോയിലെ ഒരു സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്റെ ബ്ലോഗില്‍ നിന്നെടുത്തതാണ് ഇയാളുടെ പ്രൊഫൈല്‍ ഫോട്ടോ. ഇത്തരത്തിലുള്ള 19 വ്യജന്മാര് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 46 പ്രസിദ്ധീകരണങ്ങളിലായി 90ലേറെ കോളങ്ങളാണ് പ്രസിദ്ധീകരിച്ചത്. റിപോര്‍ട്ടിനെ തുടര്‍ന്ന് ഇത്തരക്കാരുടെ 16 അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി.
Middle East propaganda campaign dupes right-wing media outlets