റമദാനെ വരവേല്‍ക്കാനൊരുങ്ങി മിന

ദോഹ: വിശുദ്ധ റമദാനെ വരവേല്‍ക്കാനൊരുങ്ങി മിന. റമദാന്‍ ആചാരങ്ങളും പരമ്പരാഗത ആഘോഷങ്ങളും ഉള്‍പ്പെടുത്തിയാണ് മിന റമദാനെ വരവേല്‍ക്കാനൊരുങ്ങുന്നത്. പ്രാദേശിക വാണിജ്യ യൂണിറ്റുകളുടെയും മേഖലയിലെ അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെയും പങ്കാളിത്തവും മിനയിലെ ആഘോഷങ്ങളില്‍ ഉള്‍പ്പെടുന്നു.

കയാക്കുകള്‍, പാഡില്‍ ബോര്‍ഡുകള്‍, ജെറ്റ് സ്‌കീ എന്നിവയും ബോക്‌സ് പാര്‍ക്കിലും തുറമുഖത്തും ലഭ്യമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടു മുതല്‍ ഇഫ്താര്‍ വരെയായിരിക്കുമിത്. ക്രൂയിസുകള്‍ക്ക് പുറമേ, പരമ്പരാഗത ദൗ, യാച്ചുകള്‍ എന്നിവയും ഉണ്ടാകും. കൂടാതെ പ്രഭാതഭക്ഷണവും സുഹൂര്‍ ഭക്ഷണവും ഇവിടെ ലഭ്യമാണ്.