Thursday, June 17, 2021
Home Uncategorized കുവൈത്തിൽ കോവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി

കുവൈത്തിൽ കോവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി

കുവൈത്തില്‍ കോവിഡ് വാക്‌സിന്‍ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ്. വാക്‌സിന്‍ സംബന്ധിച്ച ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതാണ് ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം. വാക്‌സിന്‍ എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിലെ ആഗോള തലത്തിലെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വാക്‌സിന്‍ ഏറ്റവുമാദ്യം രാജ്യത്ത് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരെയും നിര്‍ബന്ധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിനുകളുടെ ഫലപ്രാപ്തിയില്‍ നൂറുശതമാനം ഉറപ്പുപറയാന്‍ കഴിയാത്തതിനാലും പാര്‍ശ്വഫലങ്ങളെ സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാത്തതിനാലുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുന്നത്. ജനുവരി മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രാജ്യത്തെത്തിക്കുന്നതിനായി ഫൈസര്‍, മോഡേണ, ആസ്ട്ര സെനിക എന്നെ കമ്പനികളുമായി ചര്‍ച്ചകള്‍ തുടരുകയാണ്.

Most Popular