ദോഹ: റമദാന്‍ മാസത്തില്‍ ഖത്തറിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം സംബന്ധിച്ച വിശദാംശങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടു. മന്ത്രാലയമിറക്കിയ സര്‍ക്കുലര്‍ പ്രകാരം സ്വകാര്യമേഖലയിലെ കമ്പനികള്‍ക്കും ഷോപ്പുകള്‍ക്കുമുള്ള പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ ആയിരിക്കും.
ഫുഡ് ആന്റ് കാറ്ററിങ്, കണ്‍സ്യൂമര്‍ ഗുഡ്്‌സ്, പച്ചക്കറികള്‍, പഴങ്ങള്‍ (ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍), റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍ (ഓര്‍ഡറുകള്‍ മാത്രം നല്‍കാന്‍ അനുമതിയുള്ളത്), മിഠായികള്‍, ഈത്തപ്പഴങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയെ ഇതില്‍ നിന്ന് ഒഴിവാക്കി.
ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍, ആപ്പ് അടിസ്ഥാനമാക്കി ഡെലിവറി ചെയ്യുന്ന കമ്പനികള്‍, ഫാര്‍മസികള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, ഓട്ടോ സേവനങ്ങള്‍, ഏജന്‍സികള്‍ക്കു വേണ്ടിയുള്ള മെയിന്റനന്‍സ് വര്‍ക്ക് ഷോപ്പുകള്‍, ബേക്കറികള്‍, ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ഫാക്ടറികള്‍, മെയിന്റനന്‍സ് കമ്പനികള്‍ (പ്ലമ്പിങ്, വൈദ്യുതി, ഇലക്ട്രോണിക്‌സ്), സര്‍വീസ് കമ്പനികള്‍, തുറമുഖങ്ങളിലെ ലോജിസ്റ്റിക്‌സ്-ഷിപ്പിങ് കമ്പനികള്‍, എയര്‍പോര്‍ട്‌സ്-കസ്റ്റംസ് സര്‍വീസ് തുടങ്ങിയവയ്ക്കും പ്രവര്‍ത്തി സമയ നിബന്ധന ബാധകമല്ല.
മറ്റൊരു സര്‍ക്കുലറില്‍ കോണ്‍ട്രാക്ടിങ്, നിര്‍മാണ മേഖലയെയും തീരുമാനത്തില്‍ നിന്ന് ഒഴിവാക്കി. കോണ്‍ട്രാക്ടിങ്-നിര്‍മാണ കമ്പനികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ബില്‍ഡിങ് മെറ്റീരിയല്‍-ഉപകരണ കമ്പനികള്‍, ടെ്‌നിക്കല്‍ മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പുകള്‍, കാര്‍പെന്ററി വര്‍ക്ക്‌ഷോപ്പുകള്‍, ഓഫിസുകള്‍, എന്‍ജിനീയറിങ് ലബോറട്ടറികള്‍, വെയര്‍ഹൗസുകള്‍ എന്നിവയാണ് കോണ്‍ട്രാക്ടിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഉള്‍പ്പെടുക.
തൊഴിലാളികളുടെ ശരീര താപനില ദിവസേന രണ്ടുതവണ പരിശോധിക്കുക, താപനില കൂടിയവരെ ഐസൊലേറ്റ് ചെയ്യുക, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, പ്രായമായവര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കുക, സുരക്ഷിത അകലം പാലിക്കുക, അണുനാശിനികളും മാസ്‌ക്കുകളും ഉപയോഗിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിച്ചുകൊണ്ടു വേണം ഈ മേഖല പ്രവര്‍ത്തിക്കാന്‍.
നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Ministry sets working hours for commercial activities during Ramadan